Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

പറവൂരിൽ ബൈക്ക്​ ബസിലിടിച്ച്​ യുവാവ്​ മരിച്ചു

പറവൂരിൽ ബൈക്ക്​ ബസിലിടിച്ച്​ യുവാവ്​ മരിച്ചു

കൊടുങ്ങല്ലൂർ: പറവൂരിൽ ബൈക്ക്​ ബസിലിടിച്ച്​ യുവാവ്​ മരിച്ചു. കൊടുങ്ങല്ലൂർ ആനാംപുഴ വെണ്ണാറപ്പറമ്പിൽ മുരുകേശന്റെ മകൻ അഖിൽ (24) ആണ്​ മരിച്ചത്​. രാവിലെ 7.30 ഓടെയാണ് സംഭവം. പറവൂർ കുഞ്ഞിത്തൈയിൽ വർക്​ഷോപ്പ്​ ജീവനക്കാരനാണ്​. ജോലി സ്​ഥലത്തേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. എറണാകുളത്തു നിന്ന്​ തൃശൂരിലേക്ക്​ പോകുന്ന സ്വകാര്യ ലിമിറ്റഡ്​ സ്​റ്റോപ്പ്​ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.