Saturday, May 27, 2017
Reg:No 91291/Kermal/2004/18734

ശബരിമലക്ക് സമീപം വനത്തിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചു

ശബരിമലക്ക് സമീപം വനത്തിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചു

ശബരിമല: ശബരിപീഠത്തിനു സമീപത്തു നിന്ന് 360 കിലോ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 12 കാനുകളിലായി 30 കിലോ വീതം വെടിമരുന്ന് നിറച്ചിരുന്നു. പൊലീസ്, വനപാലകർ, ബോംബ് സ്ക്വാഡ്, കമാൻഡോകൾ എന്നിവരുടെ നേതൃത്വത്തിൽ വനത്തിൽ നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെ പരിശോധന നടത്തിയപ്പോഴാണ് കൂറ്റൻ മരത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തു ശേഖരം കണ്ടത്. മുമ്പ് ശബരിപീഠത്തിൽ വിഷു ഉൽസവം വരെ വെടി വഴിപാടിനായി കൊണ്ടുവന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അന്ന് ഉൽസവം വനം വകുപ്പ് തടഞ്ഞിരുന്നു. സ്ഫോടക വസ്തുക്കൾ ട്രാക്ടറിൽ പൊലീസ് സന്നിധാനത്തേക്കു നീക്കി.