Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

കുമ്പളക്കടുത്ത് മൊഗ്രാലിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

കുമ്പളക്കടുത്ത് മൊഗ്രാലിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

കാസർകോട്: കുമ്പളക്കടുത്ത് മൊഗ്രാലിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. പുലര്‍ച്ചെ 5.30 നാണ് സംഭവം. ടൂറിസ്റ്റ് ബസും മാരുതി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാൻ ഡ്രൈവർ ചെർക്കള ബലടക്ക സ്വദേശി മസൂദ്, ക്ലീനർ പരപ്പ പള്ളഞ്ചിമൂലയിൽ സ്വദേശി ഉജ്‌ജ്വൽ നാഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ വാനിന് തീപിടിച്ചു. വാനിന്‍റെ ഡോർ കുത്തിത്തുിറന്നാണ് മസുദിനെ പുറത്തെടുത്തത്. അപകടത്തില്‍ വാന്‍ പൂര്‍ണമായും കത്തി നശിച്ചു.