Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

വെള്ളാപ്പള്ളി നടേശന്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു

വെള്ളാപ്പള്ളി നടേശന്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു

അടിമാലി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു. എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അടിമാലിയിലേക്കുള്ള യാത്രമധ്യേ കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പത്താം മൈലിന് സമീപമാണ് അപകടം നടന്നത്. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കാറിന്റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഒന്നും ഇല്ല. കാറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.