Monday, March 27, 2017
Reg:No 91291/Kermal/2004/18734

ഉമിനീരിന്റെ പ്രയോജനങ്ങള്‍

ഉമിനീരിന്റെ   പ്രയോജനങ്ങള്‍

വായയുടെ ഉള്‍ഭാഗത്തെ എപ്പോഴും നനച്ചുകൊണ്ടിരിക്കുന്ന ദ്രാവകമാണ് ഉമിനീര്‍ .അതിന്‍റെ അദ്ഭുതകരമായ സിദ്ധികളെ കുറിച്ചു പലരും അജ്ഞരാണ്. പ്രതിദിനം ഒരാളില്‍ ആയിരം മുതല്‍ ആയിരത്തിയഞ്ഞൂറ് മില്ലിലിറ്റര്‍ വരെ ഉമിനീര്‍ ‍ഉല്‍പാദിപ്പിക്കപ്പെടുന്നു.ആഹാര സമയങ്ങളിലാണ് ഉമിനീര്‍ കൂടുതലായി സ്രവിക്കുക. ഉറങ്ങുന്ന സമയങ്ങളില്‍ ഉമിനീര്‍ ഉല്പാദനം കുറവായിരിക്കും തുടര്‍ച്ചയായ ഉമിനീര്‍ സ്രവണം വായിലെ മൃദുവായ ആന്തരിക ഭാഗങ്ങളെ എപ്പോഴും നനച്ചുകൊണ്ടിരിക്കുവാന്‍ അത്യാവശ്യമാണ്.ഉമിനീരിന്‍റെ പ്രധാന ധര്‍മം ആഹാരപചനത്തെ സഹായിക്കുക എന്നതാണ് . വായുടെ ഉള്‍വശം ശുദ്ധമായി സൂക്ഷിക്കുന്നതും ഉമിനീരാണ്. ഉമിനീരിന്‍റെ തുടര്‍ച്ചയായ സ്രവണം വായും പല്ലും ശുചിയായി സൂക്ഷികുന്നതിനു അത്യാവശ്യമാണ് . വായയുടെ ഉള്‍വശവും ചുണ്ടും നനവുള്ളതായിരുന്നാലെ നമുക്കു ദൃഢമായും വ്യക്തമായും സംസാരിക്കാന്‍ കഴിയൂ.