Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

മണ്ഡലപൂജക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

മണ്ഡലപൂജക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

ശബരിമല: മണ്ഡല മഹോത്സവത്തിന് സമാപനം കുറിക്കുന്ന മണ്ഡലപൂജക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തങ്കയങ്കി ചാര്‍ത്തല്‍ ചടങ്ങ് ഞായറാഴ്ച ദീപാരാധന സമയത്ത് സന്നിധാനത്ത് നടക്കും. ഘോഷയാത്രയുടെ വരവേല്‍പിനും സന്നിധാനത്തെ ചടങ്ങുകള്‍ക്കും സാക്ഷിയാകാന്‍ ഭക്തജനങ്ങള്‍ ഒഴുകുകയാണ്.
 
ഉച്ചക്ക് പമ്പയില്‍ എത്തുന്ന തങ്കയങ്കി ഘോഷയാത്ര അഞ്ചിന് ശരംകുത്തിയില്‍ എത്തും. സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവരരുടെ കൈയില്‍നിന്ന് പൊട്ടുതൊട്ട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയാണ് സ്വീകരിക്കുക.
 
ഇവിടെ നിന്ന് സന്നിധാനത്തേക്ക് ആനയിക്കുന്ന ഘോഷയാത്ര നടപ്പന്തല്‍ വഴി പതിനെട്ടാംപടിയുടെ മുകളിലത്തെുമ്പോള്‍ തന്ത്രി കണ്ഠരര് രാജീവരര് ആചാരപൂര്‍വം ഏറ്റുവാങ്ങും. തുടര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.