Sunday, June 25, 2017
Reg:No 91291/Kermal/2004/18734

അയ്യപ്പന് ഇന്ന് തങ്ക അങ്കി ചാര്‍ത്തല്‍ : ശബരിമല ഭക്തസാഗരം

അയ്യപ്പന് ഇന്ന്  തങ്ക അങ്കി ചാര്‍ത്തല്‍ : ശബരിമല ഭക്തസാഗരം

ശബരിമല: മണ്ഡലമഹോത്സവത്തിന് സമാപനം കുറിക്കുന്ന മണ്ഡലപൂജയക്ക് ഇനി മണിക്കൂറുകള്‍. ജനലക്ഷങ്ങള്‍ കാത്തിരുന്ന തങ്ക അങ്കി ചാര്‍ത്തല്‍ ചടങ്ങ് ഇന്ന് ദീപാരാധന സമയത്ത് സന്നിധാനത്ത് നടക്കും. ഘോഷയാത്രയുടെ വരവേല്‍പ്പിനും സന്നിധാനത്തെ ചടങ്ങുകള്‍ക്കും സാക്ഷിയാകാന്‍ ഭക്തജനങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്ര പമ്പയില്‍നിന്ന് മൂന്നുമണിക്ക് പുറപ്പെട്ട് അഞ്ചുമണിക്ക് ശരംകുത്തിയില്‍ എത്തിച്ചേരും. സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവരുടെ കൈയ്യില്‍നിന്നും പൊട്ടുതൊട്ട് ദേവസ്വംബോര്‍ഡ് അധികൃതര്‍ അഞ്ചുമണിയോട് ശരംകുത്തിയിലെത്തിയാണ് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കുക. ഇവിടെനിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്ന ഘോഷയാത്ര നടപ്പന്തല്‍വഴി പതിനെട്ടാംപടിയുടെ മുകളിലെത്തി അവിടെവച്ച് തന്ത്രി ആചാരപൂര്‍വം തങ്ക അങ്കി ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.