Tuesday, July 25, 2017
Reg:No 91291/Kermal/2004/18734

മലപ്പുറം സ്വദേശിയില്‍ നിന്ന് 37 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടികൂടി

മലപ്പുറം സ്വദേശിയില്‍ നിന്ന് 37 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടികൂടി

മലപ്പുറം: മലപ്പുറം സ്വദേശിയായ വ്യവസായിയില്‍ നിന്ന് പോലീസ് 37 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. തിരൂരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. മറ്റൊരാളില്‍ നിന്ന് 2.5 ലക്ഷം രൂപയും പിടിച്ചെടുത്തതായി വാര്‍ത്ത ഏജന്‍സി എ.എന്‍.ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  നോട്ട് പിന്‍വലിക്കലിനു ശേഷം ആദായ നികുതി വകുപ്പ് നടത്തിയ കള്ളപ്പണ വേട്ടയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 100 കോടിയോളം രൂപയുടെ പുതിയ കറന്‍സികളാണ് പിടിച്ചെടുത്തത്.