Sunday, January 22, 2017
Reg:No 91291/Kermal/2004/18734

പുറ്റിങ്ങൾ വെടിക്കെട്ടപകടം: 37 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി

പുറ്റിങ്ങൾ വെടിക്കെട്ടപകടം: 37 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടിൽ ക്ഷേത്രം ഭാരവാഹികൾക്കും കമ്പക്കാർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. കേസിലെ 57 പ്രതികളിൽ 37 പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോർട്ട് കോടതിക്ക് കൈ മാറും. 2016 ഏപ്രിൽ പത്തിനുണ്ടായ അപകടത്തിൽ 110 പേർ മരിച്ചിരുന്നു.ആവശ്യത്തിന് മുൻകരുതൽ എടുക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്നും സംഘാടകർക്ക് വീഴ്ചയുണ്ടായതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.