Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

ചാലക്കുടിയില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടെമ്പോയില്‍ കെ.എസ്​.ആർ.ടിസി ബസിടിച്ച്​ വിദ്യാർഥി മരിച്ചു

ചാലക്കുടിയില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടെമ്പോയില്‍ കെ.എസ്​.ആർ.ടിസി ബസിടിച്ച്​ വിദ്യാർഥി  മരിച്ചു

ചാലക്കുടി: ചാലക്കുടി സൗത്ത്​ജംഗ്ഷനിൽ വിദ്യാർഥികളുമായി വന്ന ടെമ്പോയില്‍ കെ.എസ്​.ആർ.ടിസി ബസിടിച്ച്​ വിദ്യാർഥി  മരിച്ചു. വിജയഗിരി സ്കൂളിലെ  ഒമ്പതാം ക്ലാസ്​ വിദ്യാർഥി ധനുഷ്​കൃഷ്ണയാണ്​മരിച്ചത്​. 10 വിദ്യാർഥികൾക്ക്​ ഗുരുതരമായി പരിക്കേറ്റു. 
 
വിവിധ സ്കൂളിലെ വിദ്യാർഥികളുമായി പോയ ടെമ്പോയില്‍ തൃശൂരിലേക്ക്​ പോവുകയായിരുന്ന​ കെ.എസ്​.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.  ഇന്ന്​ രാവിലെ എട്ടരയോടെയായിരുന്നു സംഭവം