Saturday, May 27, 2017
Reg:No 91291/Kermal/2004/18734

മണ്ഡലപൂജ 26 ന്‌

മണ്ഡലപൂജ 26 ന്‌

ശബരിമല: ഈ വര്‍ഷത്തെ മണ്ഡലകാലത്തിന്‌ സമാപനംകുറിച്ച്‌ മണ്ഡലപൂജ 26 ന്‌ നടക്കും. രാവിലെ 11.55നും ഒന്നിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ്‌ മണ്ഡലപൂജ. തങ്കയങ്കി ചാര്‍ത്തി കളഭാഭിഷേകത്തിന്‌ ശേഷം നടക്കുന്ന പൂജയ്‌ക്ക്‌ തന്ത്രി കണ്‌ഠരര്‌ രാജീവര്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി സഹകര്‍മിയാകും. 420 പവന്‍ തൂക്കം വരുന്ന തങ്കയങ്കി 1973-ല്‍ തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവാണ്‌ നടയ്‌ക്കുവച്ചത്‌. കഴിഞ്ഞ തീര്‍ഥാടനകാലത്തിന്‌ ശേഷം തിരുവാറന്മുള്ള ക്ഷേത്ര സങ്കേതത്തിലാണ്‌ ഈ തിരുവാഭരണം സൂക്ഷിച്ചിട്ടുള്ളത്‌. പൂജയ്‌ക്ക്‌ ചാര്‍ത്തുന്നതിനായി സന്നിധാനത്തേക്ക്‌ തിരുവാഭരണവും വഹിച്ചുകോണ്ടുള്ള ഘോഷയാത്ര 22ന്‌ രാവിലെ ഏഴിന്‌ ആറന്മുളയില്‍ നിന്നും പുറപ്പെടും. അന്ന്‌ രാത്രിയില്‍ ഓമല്ലൂര്‍ രക്‌തകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ക്യാമ്പു ചെയ്യും. 23ന്‌ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 24ന്‌ പെരിനാട്ടിലും ക്യാമ്പു ചെയ്‌തതിനു ശേഷം 25ന്‌ ഉച്ചയ്‌ക്ക്‌ പമ്പയിലെത്തും.