Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത നദീറിനെ വിട്ടയച്ചു

രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത നദീറിനെ വിട്ടയച്ചു

കോഴിക്കോട്: രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ നദീറിനെ വിട്ടയച്ചു. നദീറിനെതിരെ മതിയായ തെളിവുകളില്ലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിനെതിരെ പ്രതിഷേധം രൂക്ഷമായതിനെ  തുടർന്ന് നദീറിനെ വിട്ടയയ്ക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകുകയായിരുന്നു. യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യാനായിരുന്നു നീക്കം.
 
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറളം പൊലീസാണ് നദീറിനെ കസ്റ്റഡിയിലെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുത്ത നദീറിനെ ആറളം കോളനിയിലെത്തിച്ച് തെളിവെടുത്തു.