Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമെ യുഎപിഎ ഉപയോഗിക്കാവൂ; കോടിയേരി ബാലകൃഷ്ണന്‍

ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമെ യുഎപിഎ ഉപയോഗിക്കാവൂ; കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമെ യുഎപിഎ ഉപയോഗിക്കാവൂ. മറ്റ് ചില കേസുകളില്‍ യുഎപിഎ ചുമത്തിയിട്ടുണ്ട്, ഇത് പുനഃപരിശോധിക്കണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
 
സര്‍ക്കാരിന്റെ പൊലീസ് നയത്തിനും പൊലീസ് ആക്റ്റിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസ് സേനയില്‍ ഉണ്ടെന്നതാണ് അടുത്തിടെ നടക്കുന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കോടിയേരി പറഞ്ഞു.
 
നോവലിസ്റ്റ് കമല്‍ സി ചവറയ്ക്ക് എതിരായ കേസില്‍ 124(എ) ചുമത്തിയിട്ടുണ്ട്, ഇത് പാടില്ല. ഇത്തരം കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടിയേരി പറഞ്ഞു.