Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

ഈ വര്‍ഷം ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യില്ല

ഈ വര്‍ഷം ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യില്ല

പാലക്കാട്: ഈ വര്‍ഷം ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യില്ല. തിയേറ്റ‍ർ‍ ഉടമകളും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. സിനിമാ റിലീസ് പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി എ.കെ. ബാലന്‍ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണിത്.
 
പ്രശ്നം പരിഹരിക്കാന്‍ ജുഡിഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ നിയോഗിക്കാമെന്ന് മന്ത്രി നിര്‍ദേശിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ തിയ്യറ്റര്‍ ഉടമകള്‍ തയ്യാറായില്ല. പാലക്കാട് വടക്കാഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലായിരുന്നു അനുരഞ്ജന യോഗം.