Monday, September 25, 2017
Reg:No 91291/Kermal/2004/18734

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നദീറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നദീറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നദീറിന്റെ വീട്ടില് പോലീസ് റെയ്ഡ് നടത്തി. നദീറിന്റെ ബാലുശ്ശേരിയിലെ വീട്ടിലാണ് ഇരിട്ടി സി.ഐ, ആറളം എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ് പരിശോധനയെന്നും  പോലീസ് വീട്ടുകാരെ അറിയിച്ചു. പരിശോധനയുടെ ഫോട്ടോയെടുക്കാന് ശ്രമിച്ച മനുഷ്യാവകാശ പ്രവര്ത്തകരെ പോലീസ് തടഞ്ഞത് ചെറിയ പ്രതിഷേധത്തിനിടയാക്കി.