Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

ട്രാക്ക് മെയിന്റന്‍സ്: തമിഴ് നാട്ടിലെ മലയാളി തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് പരാതി അയച്ചു

ട്രാക്ക് മെയിന്റന്‍സ്: തമിഴ് നാട്ടിലെ മലയാളി തൊഴിലാളികള്‍  പ്രധാനമന്ത്രിക്ക് പരാതി അയച്ചു

മധുര: ദക്ഷിണ റെയില്‍വേ മധുര ഡിവിഷനിലെ ട്രാക്ക് മെയിന്റന്‍സ്  തൊഴിലാളികള് പ്രധാനമന്ത്രിക്ക് പരാതി അയച്ചു. ബിരുദവും ബിരുദാനന്തരബിരുദവുമുള്ള മലയാളികളായ റെയില്‍വേ തൊഴിലാളികളോട് തമിഴ്നാട്ടില് അധികൃതരുടെ പക്ഷപാതം. പരിമിതമായ സൗകര്യങ്ങളില് അടിമകള്ക്കു തുല്യമായ അവസ്ഥയില്‍ ജോലി ചെയ്യേണ്ടി വരുന്ന തങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള് പ്രധാനമന്ത്രിക്ക് പരാതി അയച്ചത്.  
 
മധുര ഡിവിഷനില് ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരിലധികവും മലയാളികളാണ്. അവരില് 90 ശതമാനവും ബിരുദവും ബിരുദാനന്തരബിരുദവും യോഗ്യതയായുള്ളവരുമാണ്. കേരളത്തില് ഒഴിവുകള് ഉള്ളപ്പോഴാണ് ഇവരെ തമിഴ്നാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ നിയമിച്ചിരിക്കുന്നത്.
ജോലിക്ക് കയറിയതുമുതല്‍ മലയാളികളോടുള്ള അധികൃതരുടെ വേര്തിരിവ് പ്രകടമായിരുന്നുവെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. അടിമകള്ക്കു തുല്യമായാണ് പലരും ജോലി ചെയ്യുന്നത്. കൊടുംചൂടത്ത്, പരിമിതമായ സൗകര്യങ്ങളിലാണ് ജോലി. കൃത്യസമയത്ത് പൂര്ത്തിയാക്കാന് സാധിച്ചില്ലെങ്കില് ഹാജര് പോലും ലഭിക്കാറില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. 
 
ശാരീരിക അധ്വാനമുള്ള ഈ തൊഴിലിടങ്ങളില് കുടിവെള്ളം, ശൗചാലയം പോലുള്ള പ്രാഥമികസൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. രാത്രികാലങ്ങളില് യാതൊരു സുരക്ഷയുമില്ലാതെയാണ് സ്ത്രീകള് ഉള്പ്പെടെയുളളവര് ഇവിടെ ജോലി ചെയ്യുന്നത്. പലപ്പോഴും സ്ത്രീകള്ക്ക് നേരെ അതിക്രമങ്ങള് ഉണ്ടായിട്ടുണ്ട്. പോലീസിന്റെ പക്കല് പരാതികളുടെ എഫ്.ഐ.ആറുകള് ലഭ്യമാണ്. ഉത്തരവാദിത്തപ്പെട്ടവരെ ഈ കാര്യങ്ങള് അറിയിക്കാറുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയില് പറയുന്നു.