Friday, August 18, 2017
Reg:No 91291/Kermal/2004/18734

മഞ്ഞളിന്‌ കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന്‌ പഠനം.

മഞ്ഞളിന്‌ കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന്‌ പഠനം.

ഗൃഹവൈദ്യത്തില്‍ അഗ്രഗണ്യസ്ഥാനത്തിരിക്കുന്ന മഞ്ഞളിന്‌ കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന്‌ പഠനം. പണ്ടുകാലം മുതല്‍തന്നെ മുറിവുണക്കാന്‍ നമ്മള്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്‌. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന രാസവസ്‌തുവാണ്‌ മുറിവുണക്കാന്‍ സഹായിക്കുന്നത്‌. ഇതേ വസ്‌തുതന്നെയാണ്‌ ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്‌ക്കും ഫലപ്രദമാണെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. അയല്‍ലന്റിലെ കോര്‍ക്ക്‌ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിലെ ഗവേഷകരാണ്‌ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കന്നത്‌. അര്‍ബുദകോശങ്ങളില്‍ മഞ്ഞള്‍ ഉപയോഗിച്ച്‌ നടത്തിയ പരീക്ഷണങ്ങളല്‍ മഞ്ഞളിലെ രാസവസ്‌തു അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.