Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

കോണ്‍ഗ്രസ്സില്‍ സ്ഥാനങ്ങൾ അലങ്കാരത്തിനല്ല, പ്രവർത്തിക്കാനാണ്: വി.എം. സുധീരൻ

കോണ്‍ഗ്രസ്സില്‍ സ്ഥാനങ്ങൾ അലങ്കാരത്തിനല്ല, പ്രവർത്തിക്കാനാണ്: വി.എം. സുധീരൻ

കാസർകോട്: കോണ്‍ഗ്രസ്സില്‍ സ്ഥാനങ്ങൾ അലങ്കാരത്തിനല്ല, പ്രവർത്തിക്കാനാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. കോൺഗ്രസിൽ 99 ശതമാനം പേരും പ്രവർത്തിക്കുന്നവരാണ്. ബാക്കി ഒരു ശതമാനമാണ് അലങ്കാരത്തിനു വേണ്ടി സ്ഥാനമാനങ്ങൾ കൊണ്ടു നടക്കുന്നത്. ഇത്തരക്കാർ ദയവായി തീരുമാനമെടുക്കണം. നമ്മൾ പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്നും വി.എം. സുധീരൻ പറഞ്ഞു.  
കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയെങ്കിലും മുതിർന്ന നേതാക്കളെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ല. ജീവിതം മുഴുവൻ പാർട്ടിക്കു വേണ്ടി നീക്കിവെച്ച മുതിർന്നവരും പുതിയ ആശയങ്ങളുമായി യുവത്വവും ഒരുമിച്ചു പോകണം. സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടേത് ഇന്നു കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ച ടീമാണ്.
കേരളത്തിന്റെ അരിവിഹിതം അകാരണമായി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ വിമർശിക്കാൻ സർക്കാർ തയാറാകുന്നില്ല. എയിംസ് കേരളത്തിന് നഷ്ടപ്പെട്ടതിനെക്കുറിച്ചും സംസ്ഥാന സർക്കാരിന് വേവലാതിയില്ല. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ മൽസരിക്കുകയാണെന്നും വി.എം. സുധീരൻ പറഞ്ഞു. കാസർകോട് ഡിസിസി അധ്യക്ഷനായി ഹക്കിം കുന്നിൽ സ്ഥാനമേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.