Friday, July 21, 2017
Reg:No 91291/Kermal/2004/18734

പുനര്‍വിവാഹത്തിനൊരുങ്ങുന്നവരെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയ യുവതി അറസ്റ്റില്‍

പുനര്‍വിവാഹത്തിനൊരുങ്ങുന്നവരെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയ യുവതി അറസ്റ്റില്‍

കൊല്ലം: രണ്ടാംവിവാഹത്തിനൊരുങ്ങുന്നവരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടയം സ്വദേശിനിയായ ആലീസ് ജോര്‍ജ് (44) ആണ് പിടിയിലായത്. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് മരിച്ചതായി ഇടവകവികാരിയുടെ പേരില്‍ വ്യാജക്കത്ത് തയാറാക്കി നാലോളം വിവാഹങ്ങള്‍ ആലീസ് ജോര്‍ജ് നടത്തിയതായാണ് അറിയുന്നത്.അതെ സമയം തട്ടിപ്പ് നടത്താന്‍ യുവതിയെ സഹായിച്ച കൊട്ടാരക്കര കുളക്കട സ്വദേശിയായ കോണ്ഗ്രസ്  നേതാവിനെതിരെയും പോലീസ് കേസ് എടുത്തതായാണ് റിപ്പോര്‍ട്ട്.ഭാര്യ മരിച്ചു പോയവരെയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആള്‍ക്കാരെയും പത്രത്തിലും മറ്റും പുനര്‍വിവാഹ പരസ്യം നല്‍കിയാണ്‌ യുവതി തട്ടിപ്പ് നടത്തിയത്.
 
ആലീസ് മുമ്പ് വിദേശത്ത് ജോലിചെയ്യുന്ന സമയത്ത് ജയില്‍വാസം അനുഭവിച്ചപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുത്തുന്നതിന് സഹായം ചെയ്ത കൊട്ടാരക്കര സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെ ഭര്‍ത്താവ് മരിച്ചു പോയതായി വിശ്വസിപ്പിച്ച് വിവാഹം കഴിക്കുകയും പിന്നീട് കോടികള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
അതിനുശേഷം കറ്റാനം സ്വദേശിയേയും ഇത്തരത്തില്‍ വിവാഹംചെയ്ത് പണവും സ്വത്തുക്കളും തട്ടിയെടുത്തു കഴിഞ്ഞ ഒക്‌ടോബറില്‍ ചവറ കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു കബളിപ്പിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.