Saturday, May 27, 2017
Reg:No 91291/Kermal/2004/18734

ടിക്കറ്റില്ലാത്ത പോലീസുകാരെ ബസിൽ കയറ്റരുതെന്ന് എസ്‍പി

ടിക്കറ്റില്ലാത്ത പോലീസുകാരെ ബസിൽ കയറ്റരുതെന്ന് എസ്‍പി

കണ്ണൂർ: ഏതെങ്കിലും പോലീസുകാരൻ സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര അനുവാദിക്കാത്തതിന്‍റെ പേരിൽ പ്രതികാര നടപടി സ്വീകരിച്ചാൽ അറിയിക്കണമെന്ന് കണ്ണൂർ എസ്‌പി സഞ്‍ജ‍യ് കുമാര്‍ ഗുരുഡിന്‍.
 
സൗജന്യ യാത്ര അനുവദിക്കാത്ത ബസുകാരെ ചില പോലീസുകാർ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് എസ്‌പിയുടെ ഉത്തരവ്. ഇന്നലെ കണ്ണൂർ കളക്ടറും എസ്‌പിയും വിളിച്ചു ചേർത്ത യോഗത്തിലാണ് എസ്‌പി ഇത് അറിയിച്ചത്.