Tuesday, May 30, 2017
Reg:No 91291/Kermal/2004/18734

ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു

ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു

ശബരിമല: ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.അരവണ വിതരണത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. മണ്ഡലകാലം തുടങ്ങി 30 ദിവസം കൊണ്ട് 107കോടി 25 ലക്ഷം രൂപയാണ് സന്നിധാനത്തെ ആകെ വരുമാനം.
 
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ 14 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അരവണ വിറ്റുവരവ് ഇനത്തില്‍ 47 കോടി രൂപയാണ് ലഭിച്ചത്. കാണിക്ക ഇനത്തില്‍ 35 കോടി രൂപയും ലഭിച്ചു. പമ്പ ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഇതില്‍ ഉള്‍പ്പടുന്നില്ല.