Sunday, January 22, 2017
Reg:No 91291/Kermal/2004/18734

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി രജിസ്‌ട്രേഷന്‍ ഒരു ശതമാനമാക്കി

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി രജിസ്‌ട്രേഷന്‍ ഒരു ശതമാനമാക്കി

പാലക്കാട്: സംസ്ഥാനത്ത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി രജിസ്‌ട്രേഷന്‍ ഫീസ് ഒരുശതമാനമാക്കി കുറച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്ഥലം രജിസ്‌ട്രേഷന് രണ്ട് ശതമാനം ഫീസ് ആയിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. അതാണ് ഒരു ശതമാനമാക്കി കുറച്ചുകൊണ്ട് ഉത്തരവിറക്കിയത്. 
ജൂലായ് 18 മുതല്‍ മുന്‍കാലപ്രാബല്യമുണ്ട്. ഡിസംബര്‍ 14നാണ് ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം വന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്ഥലം രജിസ്‌ട്രേഷന് കഴിഞ്ഞ ബഡ്ജറ്റിലാണ് മുദ്രപ്പത്രനിരക്ക് 3 ശതമാനമാക്കി ഉയര്‍ത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് ഇത് പിന്നീട് 1,000 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഉത്തരവില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള രജിസ്‌ട്രേഷന്‍ ഫീസിന്റെ കാര്യം പ്രത്യേകമായി പറയുന്നില്ല. അതുകൊണ്ട് ഉത്തരവിനുശേഷം പൊതുവിഭാഗത്തിനുള്ള രണ്ട് ശതമാനം നിരക്ക് കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്ഥലം രജിസ്‌ട്രേഷനും ഈടാക്കുകയായിരുന്നു.
നിരക്ക് ഒരുശതമാനമാക്കി മുന്‍കാലപ്രാബല്യം നല്‍കിയതോടെ രണ്ട് ശതമാനത്തിന് നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അധികതുക തിരിച്ച് കിട്ടും. ഇത് റീഫണ്ട് അപേക്ഷ നല്‍കി തിരിച്ചുവാങ്ങാം.