Sunday, June 25, 2017
Reg:No 91291/Kermal/2004/18734

എട്ടു വയസുകാരന്റെ അക്കൗണ്ടില്‍ അജ്ഞാതന്‍ 1.70 ലക്ഷം രൂപ നിക്ഷേപിച്ച് പിന്‍വലിച്ചു

എട്ടു വയസുകാരന്റെ അക്കൗണ്ടില്‍ അജ്ഞാതന്‍ 1.70 ലക്ഷം രൂപ നിക്ഷേപിച്ച് പിന്‍വലിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സ്വദേശിയായ എട്ടു വയസ്സുകാരന്‍റെ ബാങ്ക് അക്കൗണ്ടില്‍ അജ്ഞാതന്‍ 1.70 ലക്ഷം രൂപനിക്ഷേപിച്ചു.സ്‌കോളര്‍ഷിപ് തുക നിക്ഷേപിക്കാനായി ഹോസ്ദുര്‍ഗ് യു.ബി.എം.സി.എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ദേവാനന്ദിന്റെ പേരില്‍ തുടങ്ങിയ  അക്കൗണ്ടിലാണ് ഇത്രയും തുക അജ്ഞാതനായ വ്യക്തി നിക്ഷേപിച്ചത്.യാണ് എട്ടു വയസ്സുകാരന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. കൊവ്വല്‍പള്ളിയില്‍ താമസിക്കുന്ന ഇ. പ്രീതയുടെയും മോഹനന്റെയും മകനാണ് ദേവാനന്ദ്.എന്നാല്‍ രക്ഷിതാക്കള്‍ക്ക് ഈ നിക്ഷേപത്തെ കുറിച്ച് ഒന്നും അറിയില്ലയെന്നാണ് വിവരം. ഡിസംബര്‍ 12 വരെ ദേവനന്ദിന്റെ മൈനര്‍ അക്കൗണ്ടില്‍ 12 രൂപയാണ് ഉണ്ടായിരുന്നത്. 13നാണ് അക്കൗണ്ടിലേക്ക് 1.70 ലക്ഷം രൂപ അജ്ഞാതന്‍ നിക്ഷേപിച്ചത്‌. അന്ന് വൈകീട്ടുതന്നെ അത് പിന്‍വലിക്കുകയും ചെയ്തു.പണം എത്തിയതും പിന്‍വലിച്ചതും മോഹനന്റെ മൊബൈല്‍ ഫോണില്‍ വരുകയും ചെയ്തു.എന്നാല്‍ ഇതേക്കുറിച്ച്  ബാങ്കുകാരോട് അന്വേഷിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്നാണ് അവര്‍ നല്‍കിയ മറുപടി.പല ബാങ്കുകളിലും അജ്ഞാതര്‍ വിവിധ അക്കൗണ്ടുകളില്‍ ഒന്നോ രണ്ടോ ലക്ഷം രൂപ നിക്ഷേപിച്ച് അന്നുതന്നെ പിന്‍വലിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ചിലര്‍ കണക്കില്‍പ്പെടാത്ത പണം ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അസാധുവായ നോട്ടുകള്‍ നിക്ഷേപിച്ച് അന്നുതന്നെ പുതിയ നോട്ടുകളായി പിന്‍വലിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണോ സംഭവമെന്ന് സംശയിക്കുന്നു. ആദായ നികുതി വകുപ്പിനും റിസര്‍വ് ബാങ്കിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ദേവാനന്തിന്റെ രക്ഷിതാകള്‍.