Thursday, October 19, 2017
Reg:No 91291/Kermal/2004/18734

ഗൃഹനാഥൻ വീടിന്​ പിറകിൽ സ്വയം കുഴിയെടുത്ത്​ ചിതയൊരുക്കി തീകൊളുത്തി മരിച്ചു

ഗൃഹനാഥൻ വീടിന്​ പിറകിൽ സ്വയം കുഴിയെടുത്ത്​ ചിതയൊരുക്കി തീകൊളുത്തി മരിച്ചു

കൊടുങ്ങലൂർ: ഗൃഹനാഥൻ വീടിന്​ പിറകിൽ സ്വയം കുഴിയെടുത്ത്​ ചിതയൊരുക്കി തീകൊളുത്തി മരിച്ചു. പീവെമ്പല്ലൂർ തെക്കോട്ട്​ ബാലൻ (57) ആണ്​ മരിച്ചത്​. പീവെമ്പല്ലൂരിൽ മെഡിക്കൽ ഷോപ്പ്​ നടത്തി വരികയായിരുന്നു. ബാലനെ കാണാതായതിനെ തുടർന്ന്​ വീട്ടുകാർ നൽകിയ പരാതിയിൽ മതിലകം പൊലീസ്​ സ്ഥല​ത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ്​ സംഭവം പുറത്തറിഞ്ഞത്​. വീടിന്​ പുറകിൽ നിന്ന്​ പുക ഉയരുന്നത്​ കണ്ടെന്ന വീട്ടുകാരുടെ സംശയത്തെ തുടർന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലിലാണ്​ കുഴിയിൽ പൂർണമായും കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്​. ശവസംസ്​കാരത്തിന്​ ഒരുക്കുന്നതു പോലെ ചതുരാകൃതിയിൽ കുഴിയെടുത്ത്​ നാലു ഭാഗവും കർപ്പൂരവും മറ്റ്​ പൂജാദ്രവ്യങ്ങളും വെച്ചിരുന്നു. മൃതദേഹം പൂർണമായും കത്തിയതിനാൽ സ്ഥലത്ത്​ മൊബൈൽ മോർച്ചറി എത്തി പോസ്​റ്റ്​ മോർട്ടം നടത്തുമെന്ന്​ പൊലീസ്​ അറിയിച്ചു. ബാലന്​ ഭാര്യയും രണ്ട്​ മക്കളുമുണ്ട്​.