Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

ശബരിമലയിലേക്കുള്ള സ്വര്‍ണക്കൊടിമര നിര്‍മാണം പരുമലയില്‍ തുടങ്ങി

 ശബരിമലയിലേക്കുള്ള സ്വര്‍ണക്കൊടിമര നിര്‍മാണം പരുമലയില്‍ തുടങ്ങി

മാന്നാർ : ശബരിമലയിൽ പുതുതായി സ്ഥാപിക്കുന്ന സ്വർണക്കൊടിമരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ  ബുധനാഴ്ച പരുമലയിൽ  തുടങ്ങി. പരുമല പന്തപ്ലാതെക്കേതിൽ  അനന്തൻ ആചാരിയുടെ പണിശാലയിലാണ് നിർമാണം തുടങ്ങിയത്. തിരുവിതാംകൂർ  രാജകൊട്ടാരത്തിലെ അശ്വതിതിരുനാൾ  ഗൗരിലക്ഷ്മിഭായി ഭദ്രദീപം തെളിയിച്ചു. 
 
തുടർന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ പൂജകൾ   നടന്നു. ശില്പി പരുമല അനന്തൻ ആചാരി, തൃപ്പെല്ലൂർ  സദാശിവൻ ആചാരി എന്നിവർ പണികൾക്ക് തുടക്കംകുറിച്ചു.
 
പന്തളം രാജകുടുംബാംഗങ്ങൾ  ക്രിക്കറ്റ് താരം ശ്രീശാന്ത്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ  അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റ് ഡി. വിജയകുമാർ ,മുൻ എം.എൽ.എ. പി.സി. വിഷ്ണുനാഥ്, മേജർ രവി, പന്തളം എൻ.എസ്.എസ്. യൂണിയൻ  പ്രസിഡന്റ് പന്തളം ശിവൻ കുട്ടി, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർമാരായ മുരളീകൃഷ്ണൻ ,വി. ശങ്കരൻ പോറ്റി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 
 
സ്വർണക്കൊടിമരത്തിന്റെ ചെമ്പുപറകളുടെയും പത്മപാദുകത്തറയുടെയും നിർമാണമാണ് ബുധനാഴ്ച ആരംഭിച്ചത്.