Thursday, October 19, 2017
Reg:No 91291/Kermal/2004/18734

പണം കിട്ടാത്തതിനെ തുടർന്ന്​ ഇടപാടുകാർ എസ്​ബിഐ ശാഖ ഉപരോധിച്ചു

പണം കിട്ടാത്തതിനെ തുടർന്ന്​ ഇടപാടുകാർ എസ്​ബിഐ ശാഖ ഉപരോധിച്ചു

വയനാട്​: പണം കിട്ടാത്തതിനെ തുടർന്ന്​ ഇടപാടുകാർ വയനാട്​ പുൽപള്ളി കാപ്പിസെറ്റ് എസ്​ബിഐ ശാഖ ഉപരോധിച്ചു. ക്ഷീര സംഘങ്ങൾ നൽകിയ ചെക്ക്​ മാറാനെത്തിയ കർഷകരോട്​ ​ തുടർച്ചയായ ദിവസങ്ങളിൽ  പണമില്ലെന്ന്​ പറഞ്ഞതോടെയാണ്​ ഇടപാടുകാർ ബാങ്ക്​ ശാഖ ഉപരോധിച്ചത്​. ക്ഷീര സംഘങ്ങൾ  കർഷകർക്ക്​ നൽകേണ്ട പണത്തിന്​ ചെക്ക്​ നൽകുകയായിരുന്നു. ഇതുമായി ബാങ്കിലെത്തിയ കർഷ​കരോട്​ പണമില്ലെന്ന്​ അറിയിച്ച്​ ദിവസവും ബാങ്ക്​ അധികൃതർ തിരിച്ചയക്കുകയായിരുന്നു. ദിവസവും എഴുപതോളം പേർക്ക്​ പണം നൽകാനായി ടോക്കൺ നൽകുന്നുണ്ടെങ്കിലും ആവശ്യമായ പണമില്ലെന്ന്​ ബാങ്ക്​ ഇടപാടുകാരെ അറിയിച്ചത്​. ഇതേ തുടർന്നാണ്​ ക്ഷീരകർഷകരുടെ നേതൃത്വത്തിൽ ബാങ്ക്​ ശാഖ ഉപരോധിച്ചത്​. കൽപറ്റ മുഖ്യ ശാഖയിൽ നിന്ന്​ നാല്​ ലക്ഷം രൂപ മാത്രമാണ്​ ലഭിക്കുന്നതെന്ന്​ ബാങ്ക്​ അധികൃതർ പറഞ്ഞു.