Sunday, June 25, 2017
Reg:No 91291/Kermal/2004/18734

യുവമോർച്ച പ്രവർത്തകർ കമലിന്റെ വസതിയിലേക്ക്​ മാർച്ച്​ നടത്തി

യുവമോർച്ച പ്രവർത്തകർ കമലിന്റെ വസതിയിലേക്ക്​ മാർച്ച്​ നടത്തി

തൃശൂർ: യുവമോർച്ച പ്രവർത്തകർ കമലിന്റെ വസതിയിലേക്ക്​ മാർച്ച്​ നടത്തി. അന്താരാഷ്​ട്ര ചലച്ചിത്രമേളയിൽ ദേശീയഗാനത്തോട്​ അനാദരവു കാണിച്ചവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമൽ ദേശീയ ഗാനം വിഷയത്തിൽ നിലപാട്​ വ്യക്തമാക്കണം. കമൽ അറിയാതെ കൊടുങ്ങലൂർ ഫിലിം സൊസൈറ്റി അംഗമായ അനൂപ്​ കുമാർ ദേശീയഗാനം നിർബന്ധമാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന്​ യുവമോർച്ച ആരോപിച്ചു. അതിനാൽ ഇക്കാര്യത്തിൽ കമൽ നിലപാട്​ വ്യക്തമാക്കണമെന്നും ഫിലിം സൊസൈറ്റിയിൽ നിന്ന്​ രാജി വെക്കണമെന്നും ​ബി.ജെ.പി ആവശ്യപ്പെട്ടു. കമലിന്റെ വസതിക്ക്​ 50 മീറ്റർ അകലെ വെച്ച്​ മാർച്ച്​ പൊലീസ്​ തടഞ്ഞു. തുടർന്ന്​ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്​ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡൻറ്​  മാർച്ച്​ എ. രാകേഷ്​ ഉദ്​ഘാടനം ചെയ്​തു. പാർട്ടി മണ്ഡലം പ്രസിഡൻറ്​ എം.ജി പ്രശാന്ത്​ അധ്യക്ഷത വഹിച്ചു.