Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

വാളയാറിനടുത്ത്​ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ എഞ്ചിനീയറിങ്ങ്​ കോളജ്​ വിദ്യാർഥികൾ മരിച്ചു

വാളയാറിനടുത്ത്​ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ എഞ്ചിനീയറിങ്ങ്​ കോളജ്​ വിദ്യാർഥികൾ മരിച്ചു

പാലക്കാട്​: വാളയാറിനടുത്ത്​ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ എഞ്ചിനീയറിങ്ങ്​ കോളജ്​ വിദ്യാർഥികൾ മരിച്ചു. തമിഴ്​നാട്ടുകാരായ മഹേന്ദ്രൻ (24), ധനശേഖരൻ (22) എന്നിവരാണ്​ മരിച്ചത്​. രാവിലെ 8.45ഒാടെയാണ്​ സംഭവം. കൊച്ചിയിലേക്ക്​ വിനോദയാത്ര പോയി മടങ്ങിയ വിദ്യാർഥികളാണ്​ കാറിലുണ്ടായിരുന്നത്​. ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ്​ കോളജ്​ വിദ്യാർഥികളാണ്. ​ഇവർ സഞ്ചരിച്ച കാർ ടയർ പൊട്ടി റോഡിൽ മറിയുകയായിരുന്നു. ഒമ്പതു പേർ വാഹനത്തിലുണ്ടായിരുന്നു. മൂന്നു പേരെ പരിക്കുകളോ​ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.