Friday, July 21, 2017
Reg:No 91291/Kermal/2004/18734

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

പാലക്കാട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ കുമരംപുത്തൂര്‍ (78) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 12.45നാണ് അന്ത്യം. ഖബടറക്കം ഇന്ന് കുമരംപുത്തൂര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ദീര്‍ഘകാലം സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന മുഹമ്മദ് മുസ്ലിയാര്‍ 2016 ജൂണ്‍ ഒന്നിനാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 22 വര്‍ഷമായി പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സമസ്ത പ്രസിഡന്‍റും ജാമിഅ നൂരിയ വൈസ് പ്രസിഡന്‍റുമായിരുന്ന കാളമ്പാടി ഉസ്താദിന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് നൂരിയ വൈസ് പ്രസിഡന്‍റായത്. 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും 2012-16 കാലയളവില്‍ സമസ്ത വൈസ് പ്രസിഡന്‍റുമായിരുന്നു.