Tuesday, May 30, 2017
Reg:No 91291/Kermal/2004/18734

കൂറുമാറ്റം: പാലക്കാട് നാല് പഞ്ചായത്ത് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അയോഗ്യരാക്കി

കൂറുമാറ്റം: പാലക്കാട് നാല് പഞ്ചായത്ത് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അയോഗ്യരാക്കി

പാലക്കാട്: കൂറുമാറിയതിന് പാലക്കാട് കോട്ടപ്പടം ഗ്രാമപഞ്ചായത്തിലെ നാല് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അയോഗ്യരാക്കി. മാലേരിയത്ത് നിഷ (വാര്‍ഡ് 20), തെക്കന്‍ അസ്മ ബീവി (വാര്‍ഡ് 12), കൂമന്‍ചീരി മുഹമ്മദ് ബഷീര്‍ (വാര്‍ഡ് നാല്), കുന്തിപ്പാടത്ത് സബീറ (വാര്‍ഡ് 16) എന്നിവരെയാണ് അയോഗ്യരാക്കിയത്. മുസ്ലിം ലീഗിന്റെ പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവര്‍ക്കാണ് അയോഗ്യത. കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറു വര്‍ഷത്തേയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.