Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

സഹകരണ ബാങ്കുകളിൽ എൻഫോഴ്​സ്​​​മെൻറ്​ വിഭാഗത്തി​െൻറ പരിശോധന

സഹകരണ ബാങ്കുകളിൽ എൻഫോഴ്​സ്​​​മെൻറ്​ വിഭാഗത്തി​െൻറ പരിശോധന

കണ്ണൂര്‍: സംസ്ഥാനത്തെ മൂന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെൻറ്​ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കുകളിലാണ് പരിശോധന.കേന്ദ്ര സർക്കാറി​െൻറ നോട്ട്​ പിൻവലിക്കൽ നടപടിക്ക്​ ശേഷ സഹകരണ ബാങ്കുകളിൽ എത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാനാണ് പരിശോധന. കഴിഞ്ഞ ദിവസം നികുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
ഇതിനിടെ കേന്ദ്ര ധനമന്ത്രാലയത്തി​െൻറ നിര്‍ദേശത്തെ തുടർന്ന്​ കൊല്ലം ജില്ലാ സഹകരണ ബാങ്കിലും മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലും സി.ബി.ഐ റെയ്ഡ്​​ നടന്നു. രാവിലെ 10 മണിയോടെയാണ് 12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം​ നടത്തിയ പരിശോധനയിൽ ഏതെങ്കിലും ക്രമക്കേട്​ ക​​ണ്ടെത്തിയതായി റിപ്പോർട്ടില്ല.