Tuesday, April 25, 2017
Reg:No 91291/Kermal/2004/18734

സസ്​പെൻഷനിലായ മനുഷ്യാവകാശ പ്രവർത്തകനെതിരെ യു.എ.പി.എ

സസ്​പെൻഷനിലായ മനുഷ്യാവകാശ പ്രവർത്തകനെതിരെ യു.എ.പി.എ

കോഴിക്കോട്: തീവ്ര ഇടതുപക്ഷ ബന്ധം ആരോപിച്ച്​ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകനെതിരെ യു.എ.പി.എ.  നിലമ്പൂരിൽ പൊലീസ് വെടിവെപ്പിൽ മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കളെ സഹായിച്ചെന്ന കുറ്റത്തിന് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ രജീഷ് കൊല്ലക്കണ്ടിക്കെതിരെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
 
പോരാട്ടം നേതാവ് എം.എൻ രാവുണ്ണിയെ ഒളിവിൽ പാർപ്പിച്ചെന്ന കുറ്റം ആരോപിച്ചാണ് വയനാട്ടിലെ തലപ്പുഴ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ  രജീഷിനെതിരെ യു.എ.പി.എ ചുമത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തു വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ പതിച്ചെന്നു ആരോപിച്ചു രജിസ്റ്റർ ചെയ്തതാണ് ഈ കേസുകൾ.