Saturday, May 27, 2017
Reg:No 91291/Kermal/2004/18734

കൊടൈക്കനാലില്‍ വിനോദയാത്ര പോയ രണ്ട് വിദ്യാര്‍ഥികള്‍ ശ്വാസംമുട്ടി മരിച്ചു

കൊടൈക്കനാലില്‍ വിനോദയാത്ര പോയ രണ്ട് വിദ്യാര്‍ഥികള്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ: കൊടൈക്കനാലില്‍ വിനോദയാത്ര പോയ രണ്ട് വിദ്യാര്‍ഥികള്‍ ശ്വാസംമുട്ടി മരിച്ചു. മൂന്നുപേരുടെ നില ഗുരുതരം.  ആലപ്പുഴ സനാതനപുരം വാര്‍ഡ് ഉല്ലാസ്ഭവനില്‍ സുരേന്ദ്രന്റെ മകന്‍ എസ് വിപിന്‍ (24), പുന്നമട സ്വദേശി തോമസ് ചെറിയാന്‍(21) എന്നിവരാണ് മരിച്ചത്.  ബിനു(21), അനില്‍ (21), മെല്‍വിന്‍ (21) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
കൊച്ചി രാജഗിരി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളായ 12 പേരാണ് ശനിയാഴ്ച രാവിലെയാണ് കൊടൈക്കനാലിലേക്ക് പോയത്. തണുപ്പ് കാരണം മുറിയില്‍ കല്‍ക്കരി കത്തിച്ചതിന്റെ പുക നിറഞ്ഞ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് വിദ്യാര്‍ഥികള്‍ മരിച്ചതെന്നാണ് പ്രാഥമികവിവരം.