Tuesday, February 28, 2017
Reg:No 91291/Kermal/2004/18734

ഇന്ന് ആകാശത്ത് "സുപ്പര്‍ മൂണ്‍" ദൃശ്യമാകും

ഇന്ന് ആകാശത്ത്

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സൂപ്പര്‍ മൂണ്‍ ഇന്ന്. 1948ന് ശേഷം ആദ്യമായാണ് ചന്ദ്രന്‍ ഇത്രയും അടുത്ത് എത്തുന്നത്. കാര്‍മേഘങ്ങള്‍ ഇല്ലെങ്കില്‍ സൂര്യാസ്തമയം മുതല്‍ ചന്ദ്രനെ കാണാം. ഇന്ന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേയ്ക്കുള്ള ദൂരം 356508 കിലോമീറ്റര്‍ ആണ്. 
ചന്ദ്രന്‍ സാധാരണയിലും 14 മടങ്ങ് അധികം ഭൂമിയോട് അടുത്തു വരികയും 30 ശതമാനത്തോളം തിളക്കമേറി കാണപ്പെടുകയും ചെയ്യുന്നതാണ് സൂപ്പര്‍ മൂണ്‍. കുടുതല്‍ ചുവന്ന് കാണപ്പെടുന്നതിനാല്‍ ബ്ലഡ് മൂണ്‍ എന്നും ഇത് അറിയപ്പെടുന്നു. ഇരുട്ടുള്ള സ്ഥലങ്ങളിലും, ഉയര്‍ന്ന പ്രദേശങ്ങളിലും കിഴക്കന്‍ ചക്രവാളത്തില്‍ വ്യക്തമായി സൂപ്പര്‍ മൂണ്‍ ദര്‍ശിക്കാം. അടുത്ത മാസത്തെ പൂര്‍ണ്ണ ചന്ദ്രനും സൂപ്പര്‍ മൂണിന് സമാനമായിരിക്കും.