Friday, July 21, 2017
Reg:No 91291/Kermal/2004/18734

ക്വാർട്ടേഴ്‍സിലേക്ക് വന്നാൽ പണവും സുഖവും തരാമെന്ന് എസ് ഐ; ഫേസ്ബുക്കിലൂടെ ആത്മഹത്യ പ്രഖ്യാപിച്ച് യുവതി

ക്വാർട്ടേഴ്‍സിലേക്ക് വന്നാൽ പണവും സുഖവും തരാമെന്ന് എസ് ഐ; ഫേസ്ബുക്കിലൂടെ ആത്മഹത്യ പ്രഖ്യാപിച്ച് യുവതി

കോലഞ്ചേരി: പോലീസിന്‍റെ പീഡനം സഹിക്കാനാകാതെ താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച് യുവതി. തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ചത്.പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ തന്നെ തൊടുപുഴ എസ് ഐ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലൂടെ എസ് ഐ അപമാനിച്ചെന്നും ഇത് ചോദിക്കാൻ ചെന്ന തന്റെ ഭർത്താവിനെ എട്ടോളം പോലീസുകാർ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചെന്നുമാണ് യുവതി പറയുന്നത്.കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴ ടൗണിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം. മൊബൈലിൽ ബാറ്ററി ചാർജ് തീർന്നതിനെ തുടർന്ന് ചാർജ് ചെയ്യാൻ യുവതി അടുത്തുള്ള ഒരു മൊബൈൽ കടയിൽ കയറി. അൻപത് വയസുള്ള മൊബൈല്‍  കടക്കാരൻ തന്നോട് അകത്തു കയറി വന്നാൽ ഫോണിന് മാത്രമല്ല നിനക്കും ചാർജ് തരാം എന്ന് പറയുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. 
 
ഇതിൽ പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എസ് ഐ പ്രതിയെ അദ്ദേഹത്തിന്‍റെ കസേരയുടെ അടുത്ത് തന്നെ ഇരുത്തി ദീർഘനേരം സംസാരിച്ചു.പിന്നീട് ജോളിയെ വിളിച്ച് പണം വേണോ എന്ന് ചോദിച്ചു. പണം മാത്രം അല്ല സുഖവും തരാം ക്വാർട്ടേഴ്‍സിലേക്ക് പോര് എന്ന് എസ് ഐ ജോളിയോട് പറഞ്ഞു. ഇത് ചോദ്യം ചെയ്തതിന് രോഗിയായ ഭര്‍ത്താവിനെ പൊലീസ് ആക്രമിച്ച് ആശുപത്രിയിലാക്കിയെന്നും യുവതി പറഞ്ഞു.പൊലീസില്‍ നിന്ന് ഉണ്ടാകുന്ന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ മാത്രമേ മുന്നില്‍ വഴിയുള്ളൂവെന്നും.നേരും നെറിയുമില്ലാത്ത ഈ ലോകത്ത് തനിക്ക് ജീവിക്കേണ്ട. ചങ്കുറപ്പുള്ള സഖാക്കൾ വന്നിട്ടും ഒന്നും ശരിയായില്ല. പെണ്ണിന്റെ മാനത്തിന് വിലപറയുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകരുതെന്നും ജോളി പറയുന്നു.