Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

ശബരിമലയില്‍ അനധികൃതമായി കൈവശം വച്ചിരുന്ന പി.ഡബ്ലിയു. ഡി കെട്ടിടം മന്ത്രി ഇടപെട്ട് ഒഴിപ്പിച്ചു

ശബരിമലയില്‍ അനധികൃതമായി കൈവശം വച്ചിരുന്ന പി.ഡബ്ലിയു. ഡി കെട്ടിടം മന്ത്രി ഇടപെട്ട് ഒഴിപ്പിച്ചു

ശബരിമലയില്‍ വിരമിച്ച ഉദ്യോഗസ്ഥരടക്കം അനര്‍ഹമായി കൈവശം വച്ചിരുന്ന പി.ഡബ്യൂ.ഡി കെട്ടിടങ്ങളും മുറികളും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം ഒഴിപ്പിച്ചു. രാജു എബ്രഹാം എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയത്തില്‍ ഉടനടി നടപടി എടുക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ ഒഴിപ്പിച്ച മുറികളില്‍ വീണ്ടും അനധികൃതമായി താമസിച്ചവര്‍ക്കെതിരെ നടപടി എടുക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും ദേവസ്വം വകുപ്പ് മന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.