Friday, March 24, 2017
Reg:No 91291/Kermal/2004/18734

ദേശിയ ക്ഷീര ദിനാചരണം ഉദ്ഘാടനം നവംബര്‍ 26 ന്

ദേശിയ ക്ഷീര ദിനാചരണം ഉദ്ഘാടനം നവംബര്‍ 26 ന്

ദേശിയ ക്ഷീരദിനത്തിന്റെയും തീറ്റപ്പുല്‍കൃഷി, വര്‍ഷാചരണത്തിന്റെയും ഉദ്ഘാടനം നവംബര്‍ 26 ന് കൊല്ലം ജില്ലയിലെ അഞ്ചലില്‍ ധനകാര്യ മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും. ക്ഷീരവികസന-വനം മന്ത്രി അഡ്വ.കെ.രാജൂ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനതല തീറ്റപ്പുല്‍കൃഷി ദിനാചരണത്തിന്റെ ലോഗോ പ്രകാശനം സ്പീക്കറുടെ ചേമ്പറില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്ഷീരവികസന മന്ത്രി അഡ്വ.കെ.രാജുവിന് കൈമാറി നര്‍വഹിച്ചു. കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ, ക്ഷീരവികസന ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബൈജു.കെ.അലക്‌സ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എബ്രഹാം ജോസഫ് എന്നിവര്‍ സന്നിഹിതരായി.