Monday, September 25, 2017
Reg:No 91291/Kermal/2004/18734

പതിനേഴുകാരിയെ പീഡിപ്പിച്ച കാമുകന്‍ ഉള്‍പ്പെട്ട ആറംഗസംഘം അറസ്റ്റില്‍

പതിനേഴുകാരിയെ പീഡിപ്പിച്ച കാമുകന്‍ ഉള്‍പ്പെട്ട ആറംഗസംഘം അറസ്റ്റില്‍

കരുനാഗപ്പള്ളി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കാമുകന്‍ ഉള്‍പ്പെട്ട് ആറംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയതു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനരയാക്കിയ കേസില്‍ കാമുകനുള്‍പ്പെട്ട സംഘത്തെ കരുനാഗപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് വിഷ്ണുഭവനത്തില്‍ വിഷ്ണു (20), കുലശേഖരപുരം കുറുങ്ങപ്പള്ളി സാരംഗിയില്‍ പുന്തല കിഴക്കതില്‍ വാടക വീട്ടില്‍ താമസിക്കുന്ന ജോമോന്‍(24), ഓച്ചിറ ചങ്ങന്‍കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് വശം കൊച്ചു വീട്ടില്‍ തറയില്‍ വിനായക് (20), കൊറ്റംമ്പള്ളി തറയില്‍ വടക്കതില്‍ അജിത്ത് (20), മേമന കൊച്ചു വീട്ടില്‍ ക്ഷേത്രത്തിന് കിഴക്ക് അഖില്‍ ഭവനത്തില്‍ അരുണ്‍ എന്ന മനു(21), ചങ്ങന്‍കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് അഖില്‍ ഭവനത്തില്‍ അരുണ്‍ എന്ന മനു(21), ചങ്ങന്‍കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് ബിന്ദു ഭവനത്തില്‍ ഉദയകുമാര്‍ എന്ന അരുണ്‍ (31) എന്നിവരേയാണ് സി.ഐ.അനില്‍കുമാര്‍,എസ്.ഐ.രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.