Sunday, June 25, 2017
Reg:No 91291/Kermal/2004/18734

കാസര്‍കോട് മജിസ്ട്രേട്ടിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് മജിസ്ട്രേട്ടിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് മജിസ്ട്രേട്ടിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് മജിസ്ട്രേട്ട് വി.കെ ഉണ്ണികൃഷ്ണന്‍ (45) ആണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തൂങ്ങി മരിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ പെരുമാറ്റ ദൂഷ്യം മോശമായി പെരുമാറിയെന്ന പരാതിയില്‍ ഉണ്ണികൃഷ്ണനെ കഴിഞ്ഞദിവസം ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു.
 
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സുള്ള്യയില്‍ സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുവരുന്നതിനിടെ ഓട്ടോയില്‍ കയറി മറ്റൊരിടത്തേക്ക് പോകാനൊരുങ്ങവേ യാത്രാക്കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ മജിസ്ട്രേറ്റ്  ഓട്ടോ ഡ്രൈവറെ കൈയേറ്റം ചെയ്തുവത്രെ. ബഹളംകേട്ട് എത്തിയ മറ്റ് ഓട്ടോ തൊഴിലാളികള്‍ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്തു. മുതുകത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു. സംഭവമറിഞ്ഞത്തെിയ പൊലീസ് ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനു  നേരെയും മജിസ്ട്രേറ്റിന്‍െറ കൈയേറ്റമുണ്ടായി. തുടര്‍ന്ന്  മജിസ്ട്രേറ്റിനെ സുള്ള്യ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനില്‍വെച്ച് താന്‍ കാസര്‍കോട് മജിസ്ട്രേറ്റാണെന്ന് അദ്ദേഹം പറഞ്ഞതോടെ കേസെടുക്കുന്നത് ഒഴിവാക്കിയെങ്കിലും സ്റ്റേഷനിലും ഇയാള്‍ അക്രമം നടത്തി. ഇതോടെ  പൊലീസ് കേസെടുക്കുകയായിരുന്നു. മജിസ്ട്രേറ്റ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.