Tuesday, February 28, 2017
Reg:No 91291/Kermal/2004/18734

ഇരകളുടെ പേര് വെളിപ്പെടുത്തൽ: കെ. രാധാകൃഷ്ണനെതിരെ അന്വേഷണം

ഇരകളുടെ പേര് വെളിപ്പെടുത്തൽ: കെ. രാധാകൃഷ്ണനെതിരെ അന്വേഷണം

വടക്കാഞ്ചേരി കൂട്ടമാനഭംഗ ആരോപണത്തില്‍ ഉള്‍പ്പെട്ടവരെ സി.പി.എമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ കെ. രാധാകൃഷ്ണന്‍ ഇരകളുടെ പേര് വിശദീകരിച്ച സംഭവത്തിൽ മുൻ സ്പീക്കറും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ബാബുരാജാണ് പ്രാഥമിക അന്വേഷണം നടത്തുക. സിറ്റി പൊലീസ് കമീഷണർ ഹിമേന്ദ്രനാഥാണ് അന്വേഷണത്തിന് നിർദേശം നൽകിയത്.