Thursday, August 17, 2017
Reg:No 91291/Kermal/2004/18734

ഹൗസ് ബോട്ടുകളില്‍ ഒളിക്യാമറ;ടൂറിസത്തിന്റെ മറവില്‍ സെക്സ് റാക്കറ്റുകള്‍ വിലസുന്നു

ഹൗസ് ബോട്ടുകളില്‍ ഒളിക്യാമറ;ടൂറിസത്തിന്റെ മറവില്‍ സെക്സ് റാക്കറ്റുകള്‍ വിലസുന്നു

ആലപ്പുഴ : സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹൌസ്‌ബോട്ടുകളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം പിടുങ്ങുകയും പീഡനത്തിനിരയാക്കുകയും ചെയ്ത് സെക്സ് റാക്കറ്റുകള്‍ വിലസുന്നു.''ഗോഡ്സ് ഓണ്‍ കണ്‍ട്രി'' ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്‍റെ ടൂറിസം വികസനത്തെ തന്നെ തുരങ്കം വായ്ക്കുന്ന ഈ റാക്കറ്റുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്‍റെ ടൂറിസം വികസനം നാള്‍ക്കുനാള്‍ വളരും തോറും ഈ റാക്കറ്റുകളും കൂടി വരികയാണ്.കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും ഒളിക്യാമറകള്‍ ഒളിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.ഹൗസ് ബോട്ടുകള്‍ ബുക്ക്‌ ചെയ്യുന്ന ടൂറിസ്റ്റുകളില്‍ ഏറിയ പങ്കും ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്ന നവ ദമ്പതികളായിരിക്കും ഇവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ക്യാമറയില്‍ പകര്‍ത്തി ദിവസങ്ങള്‍ കഴിഞ്ഞ് ഇവരെ തന്നെ ബന്ധപ്പെട്ട് വീഡിയോകള്‍ പുറത്തു കാണിക്കുമെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രാധാനമായും നടക്കുന്നത് നിലവാരം കുറഞ്ഞതും ഉത്തരവാദിത്വമില്ലാതതുമായ ഹൗസ് ബോട്ടുകള്‍ ബുക്ക്‌ ചെയ്യുന്നതാണിതിന്‍റെ പ്രധാന കാര്യം ഇങ്ങനെ ഒളിക്യാമറയില്‍ പകര്‍ത്തിയതിന് ശേഷം അബദ്ധത്തില്‍ പുറത്തായ വീഡിയോ ദൃശ്യം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 
അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന ടൂറിസ്റ്റുകള്‍ മാത്രമല്ല കേരളത്തില്‍ ഉള്ളവരെപ്പോലും വെറുതെ വിടുന്നില്ല.കമിതാക്കളായ ഒരു യുവാവും യുവതിയും ഒരു ഹൗസ് ബോട്ടില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ചിലവഴിച്ച ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പ് ഇവരെ കാണിച്ച് പണം തട്ടാന്‍ ശ്രമിച്ചു.ചോദിച്ച തുക കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം വരെയുണ്ട്.ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ മധ്യസ്ഥശ്രമം നടത്തി ഒറിജിനല്‍ ക്ലിപ്പ് നശിപ്പിച്ചുവത്രെ.ഇത്രയൊക്കെ നടന്നിട്ടും അധികൃതര്‍ കണ്ണ് തുറക്കാത്തത് പരിതാപകരമാണ്.ഈ രീതിയില്‍ പോയാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ടൂറിസം വികസനം താറുമാറാകും.