Friday, July 21, 2017
Reg:No 91291/Kermal/2004/18734

കൊല്ലം, മലപ്പുറം, മൈസൂർ സ്ഫോടനങ്ങൾ പ്രതികാരമെന്ന് ബേസ് മൂവ്മെന്റിന്റെ സന്ദേശം

കൊല്ലം, മലപ്പുറം, മൈസൂർ സ്ഫോടനങ്ങൾ പ്രതികാരമെന്ന് ബേസ് മൂവ്മെന്റിന്റെ സന്ദേശം

മലപ്പുറം: കൊല്ലം, മലപ്പുറം സ്ഫോടനങ്ങൾ പ്രതികാരമാണെന്നും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്കാണെന്നും ബേസ് മൂവ്മെന്റിന്റെ സന്ദേശം.  സ്ഫോടന സ്ഥലത്ത് നിന്നും ലഭിച്ച പെൻഡ്രൈവിലെ വിഡിയോയിലൂടെയാണ് ബേസ് മൂവ്മെന്റ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്ഫോടനം ഇസ്രത് ജഹാൻ വധത്തിന്റെ പ്രതികാരവും മൈസൂർ സ്ഫോടനം യാക്കൂബ് മേമന്‍ വധത്തിനുള്ള പ്രതിഷേധവും. ഇസ്രത്, യാക്കൂബ് വധത്തിന്റെ വാർഷികങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നിരിക്കുന്നത്. ഇസ്രത് ജഹാൻ - യാക്കൂബ് മേമൻ വധങ്ങളുടെ വാർഷികങ്ങളിൽ  പ്രതികാരം ഇനിയും തുടരുമെന്നും പെൻഡ്രൈവിലെ വീഡിയോ സൂചിപ്പിക്കുന്നു.  
പൊലീസ് നടപടികൾ കാരണം ശിഥിലമായി പോയ അല്‍-ഉമ്മ, ബേസ് മൂവ്മെന്റ് എന്ന പേരിൽ പ്രതികാരം തുടങ്ങിയെന്നുള്ള സൂചനയാണ് സ്ഫോടനങ്ങളെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അല്‍-ഉമ്മയുടെ പുതിയ രൂപമായ ബേസ് മൂവ്മെന്റ് നടത്തിയ സ്ഫോടനങ്ങൾ ആസൂത്രിതവും കൃത്യമായ ലക്ഷ്യവുമുള്ളതാണെന്നതാണ് മലപ്പുറത്തുനിന്നു ലഭിച്ച പെൻഡ്രൈവിലെ വീഡിയോ. രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള പ്രതികാരമാണ് മലപ്പുറം, മൈസൂർ, കൊല്ലം സ്ഫോടനങ്ങളെന്നു സംഘടനയുടെ സന്ദേശം സൂചിപ്പിക്കുന്നു. മലപ്പുറം സ്ഫോടനത്തിന്റെ കാരണം അവിടെ ഉപേക്ഷിച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നെങ്കിൽ മറ്റു സ്ഫോടനങ്ങളുടെ വിശദാംശങ്ങളാണു പെൻഡ്രൈവിലെ വിഡിയോയിലുള്ളത്.
ഈ പ്രതികാരം തുടരുമെന്ന സൂചനകൾ നൽകുന്ന വിഡിയോ ഗൗരവകരമായിട്ടാണ് അന്വേഷണ സംഘം കാണുന്നത്. വലിയ സ്ഫോടനങ്ങൾ ആസുത്രണം ചെയ്യുന്നതിന്റെ പരീക്ഷണങ്ങളാണ് ഈ ചെറിയ സ്ഫോടനങ്ങൾ എന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.