Friday, March 24, 2017
Reg:No 91291/Kermal/2004/18734

എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ ഒന്ന്)

എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ ഒന്ന്)

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഇന്ന് (ഡിസംബര്‍ ഒന്ന്) വൈകിട്ട് ഏഴിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കൈഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധനത്തിനായി എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനസന്ദേശം.എച്ച്‌ഐവി പ്രതിരോധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനാചരണം. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാന, ജില്ലാ, ഗ്രാമ തലങ്ങളില്‍ റാലികള്‍, റെഡ് റിബണ്‍ അണിയല്‍, ദീപം തെളിക്കല്‍, വിവിധ മത്സരങ്ങള്‍, ഫോക് കാംപെയ്ന്‍, പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.