Sunday, January 22, 2017
Reg:No 91291/Kermal/2004/18734

പുതിയ നോട്ട് കിട്ടിയില്ല; ചികിത്സയ്ക്കു സമയത്തു പണം കണ്ടെത്താനാകാതെ രോഗി മരിച്ചു

പുതിയ നോട്ട് കിട്ടിയില്ല; ചികിത്സയ്ക്കു സമയത്തു പണം കണ്ടെത്താനാകാതെ രോഗി മരിച്ചു

പത്തനാപുരം: പുതിയ നോട്ട് കിട്ടിയില്ല. ചികിത്സയ്ക്കു സമയത്തു പണം കണ്ടെത്താനാകാതെ രോഗി മരിച്ചു. പട്ടാഴി കന്നിമേൽ കനവുകുന്നിൽ പൊടിയൻ (52) ആണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചത്. രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് പൊടിയനെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാല്‍ പൊടിയന്റെ സ്ഥിതി മോശമായതിനാല്‍  തിരുവനന്തപുരം മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഇതിനുള്ള പണം ബന്ധുക്കളുടെ കൈവശം ഉണ്ടായിരുന്നില്ല. സ്വർണം പണയം വയ്ക്കാനായി അടൂരിലെ ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും പോയെങ്കിലും [പണം കിട്ടിയിരുന്നില്ല. ഒടുവിൽ പട്ടാഴിയിലെത്തി പരിചയക്കാരൻ മുഖേന സ്വകാര്യ ബാങ്കിൽ പണയം വച്ചു പണം എത്തിച്ചപ്പോഴേക്കും വളരെ വൈകിയിരുന്നു. തിരുവനന്തപുരത്തേക്കും പോകും വഴി പൊടിയൻ മരിയ്ക്കുകയായിരുന്നു.