Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി

നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി

മലപ്പുറം: നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. ആദ്യം വെടിവച്ചതു മാവോയിസ്റ്റുകൾ ആണെന്നതിനു തെളിവായി എകെ 47 തോക്കിന്റെ വെടിയുണ്ടയുടെ രണ്ട് കേസുകളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കൂടാതെ മാവോയിസ്റ്റുകൾ ബേസ് ക്യംപിന്റെ ഭാഗമായി പതാക ഉയർത്തുന്നതിന്റെ മുൻകാല ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിവിധ മനുഷ്യാവകാശ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ സിഡിആർഒ വസ്തുതാന്വേഷണം നടത്തും. 
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന എസ്പി ശശിധരനും ഡിവൈഎസ്പി ബിജു ഭാസ്കറും വനമേഖലയിൽ എത്തി തെളിവുകൾ ശേഖരിച്ചു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണിത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തി.  
മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ മനുഷ്യാവകാശ സംഘടനകളുടെ കോ - ഓർഡിനേഷൻ ഒാഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ഓർഗനൈസേഷന്റെ ഭാരവാഹികൾ ഡിസംബർ മൂന്ന്, നാല് തീയതികളിൽ സംഭവസ്ഥലം സന്ദർശിക്കും.