Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ ശബരിമല തീർത്ഥാടകർ മരിച്ചു

ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ ശബരിമല തീർത്ഥാടകർ മരിച്ചു

പത്തനംതിട്ട: പമ്പ ചാലക്കയത്ത്​ ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്​ ഭരതന്നൂർ സ്വ​ദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ്​ മരിച്ചത്​. പുലർച്ചെ രണ്ടുമണിയോടെയായിരുന്നുഅപകടം. ശബരിമല സന്ദർശനം കഴിഞ്ഞ്​ മടങ്ങുന്നവർ സഞ്ചരിച്ച ജീപ്പിൽ നിയന്ത്രണം വിട്ട കെ.എസ്​.ആർ.ടി.സി ബസ്​ ഇടിക്കുകയായിരുന്നു