Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

14 സെക്കന്റ് നോട്ടം മാത്രമല്ല: "ഹലോ" എന്ന് ആവര്‍ത്തിച്ച് മെസ്സേജ് അയച്ചാലും കേസെടുക്കാന്‍ വകുപ്പുണ്ട്; ഋഷിരാജ് സിങ്

14 സെക്കന്റ് നോട്ടം മാത്രമല്ല:

ആലപ്പുഴ: 14 സെക്കന്റ് നോട്ടം മാത്രമല്ല,  "ഹലോ" എന്ന് ആവര്‍ത്തിച്ച്  സ്ത്രീകളുടെ ഫോണിലേക്ക് മെസ്സേജ് അയച്ച് ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. സ്ത്രീത്വത്തെ വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ അപമാനിച്ചാല്‍ പരാതി നല്‍കാമെന്നും എന്നാല്‍ സംസ്ഥാനത്ത് ഈ നിയമപ്രകാരം എട്ടുപേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം പരാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.  ഓരോ വ്യക്തിയും പരാതിപ്പെടാന്‍ തയാറാകുമ്പോള്‍ ഇത്തരം ശല്യങ്ങള്‍ കുറയുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. 
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങളെ വേണ്ട രീതിയില്‍ ആരും പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുമായി മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്.