Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

വയനാട്ടില്‍ ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹര്‍ത്താല്‍

വയനാട്ടില്‍ ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹര്‍ത്താല്‍

കല്‍പ്പറ്റ: നോട്ടുകൾ അസാധുവാക്കിയത് മൂലം വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വ്യാപാരികള്‍ ഇന്ന് കടകളടച്ച് ഹര്‍ത്താലാചരിക്കും. ഇതിന്റെ ഭാഗമായി ഇന്‍കം ടാക്‌സ് ഓഫിസിലേക്ക് മാര്‍ച്ച് നടക്കും. മാര്‍ച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് ജില്ലാ പെട്രോളിയം ഡീലര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.