Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

സഹകരണ മേഖലയിലെ പ്രതിസന്ധി; ഒത്തൊരുമിച്ചുള്ള പ്രക്ഷോഭമാണ് വേണ്ടതെന്ന് മുസ്ലിം ലീഗ്

സഹകരണ മേഖലയിലെ പ്രതിസന്ധി; ഒത്തൊരുമിച്ചുള്ള പ്രക്ഷോഭമാണ് വേണ്ടതെന്ന് മുസ്ലിം ലീഗ്

മലപ്പുറം: സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് ഒത്തൊരുമിച്ചുള്ള പ്രക്ഷോഭമാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. അതീവ ഗുരുതരമാണ് സഹകരണമേഖലയിലെ പ്രശ്നങ്ങളെന്നും ഈ സാഹചര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷം കൂടി ആവശ്യപ്പെട്ടാണ് നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. സഹകരണ മേഖല തകരാന്‍ പോകുന്ന പശ്ചാത്തലത്തില്‍ സംരക്ഷണത്തിന് കൂട്ടായ ശ്രമങ്ങളാണ് വേണ്ടത്. ബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള പ്രശ്നമൊന്നുമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. വ്യത്യസ്തമായ അഭിപ്രായം മറ്റാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.