Friday, July 28, 2017
Reg:No 91291/Kermal/2004/18734

നോട്ട് മാറ്റാന്‍ ക്യൂ നിന്ന തോട്ടം തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

നോട്ട് മാറ്റാന്‍ ക്യൂ നിന്ന തോട്ടം തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: അസാധു നോട്ട് മാറ്റി വാങ്ങാന്‍ ബാങ്കില്‍ ക്യൂ നിന്ന തോട്ടം തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ല് എസ്റ്റേറ്റിലെ തൊഴിലാളി ശിവ (48) ആണ് മരിച്ചത്. എസ്.ബി.ടി വണ്ടിപ്പെരിയാര്‍ ശാഖയില്‍ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ക്യൂവില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ ശിവയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.